Wednesday 17 October 2018

506 BLOCK 1 ശിശു വളർച്ചയും വികാസവും*

[10:47 AM, 10/17/2018] Dr. MUHAMMED SALEEM.MT: 506
BLOCK 1
ശിശു വളർച്ചയും വികാസവും* 
.........................

ഒരു വ്യക്തിയുടെ വളർച്ചയിലെ വ്യത്യസ്തഘട്ടങ്ങളിൽ അയാളിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ വ്യതിയാനങ്ങളെക്കുറിച്ചു നിരീക്ഷണം നടത്തുകയും സൈദ്ധാന്തികനിഗമനങ്ങൾ രൂപവത്കരിക്കുകയും ചെയ്യുന്ന മനഃശാസ്ത്രശാഖയാണ്‌ വികാസ മനഃശാസ്ത്രം. ആദ്യകാലത്ത് ശിശു മനഃശാസ്ത്രം അഥവാ ചൈൽഡ് സൈക്കോളജി എന്നു വിളിക്കപ്പെട്ട ഈ ശാഖ ഇപ്പോൾ വികാസമനഃശാസ്ത്രം എന്ന പേരിലാണ് അറിയപ്പെടുന്നത്.
പുരാതനകാലം മുതൽ തന്നെ മാതാപിതാക്കളും ശിശുവിഷയതല്പരരും കുഞ്ഞുങ്ങളുടെ ഓരോ ചലനവും നിരീക്ഷിക്കുകയും അവരുടെ വളർച്ചയെക്കുറിച്ചു പഠിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വ്യക്തിത്വവികാസത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങൾക്കു നാന്ദി കുറിച്ചത് ജീവപരിണാമശാസ്ത്രജ്ഞരായ ചാൾസ് ഡാർവിൻ, വിൽഹെം ടി. പ്രെയർ എന്നിവരാണ്. പരിണാമത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാനായി ഇവർ ശിശുക്കളുടെ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിച്ചു. വികാസത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്ക് ഈ നിരീക്ഷണയത്നം തുടക്കം കുറിച്ചു.

 വികാസ മന:ശാസ്ത്രം (Developmental psychology) 
ജനനം മുതല്‍ മരണം വരെ വിവിധ മേഖലകളില്‍ ഉണ്ടാവുന്ന വികാസത്തിന്റെ വിവിധ വശങ്ങള്‍ ഇതില്‍ പഠനവിധേയമാക്കുന്നു. വികസനത്തില്‍ പാരമ്പര്യം, പക്വത, കുടുംബസാഹചര്യം, സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകള്‍ എന്നിവ വഹിക്കുന്ന പങ്ക് ഇതില്‍ ഉള്‍പ്പെടുന്നു
ശിശുവികാസം
കുട്ടികളുമായി ഫലപ്രദമായി ഇടപഴകുന്നതിനും അവരുടെ വികാസത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും ശിശുവികാസത്തെ കുറിച്ചുള്ള ശാസ്ത്രീയമായ ധാരണ നമുക്ക് ആവശ്യമാണ്.

വളര്‍ച്ചയും വികാസവും

ശിശുവിന്റെ വളര്‍ച്ചയും വികാസവും ഒന്നല്ല.

വളര്‍ച്ച എന്നത് ശരീരത്തിനുണ്ടാവുന്ന അളവുപരമായ മാറ്റമാണ്. എന്നാല്‍ വികാസം വ്യക്തിത്വത്തിന്റെ വിവിധ മേഖലകളിലുണ്ടാവുന്ന അളവുപരവും ഗുണപരവുമായ മാറ്റമാണ്
വളര്‍ച്ച എന്നത്  ഒരു നിശ്ചിതപ്രായം വരെയുണ്ടാകുന്ന മാറ്റമാണ്. എന്നാല്‍ വികാസം എന്നത് ജീവിത്തിലുടനീളം നടക്കുന്ന  മാറ്റമാണ്
വളര്‍ച്ച അളക്കാനാവുന്ന മാറ്റമാണ്. വികാസമെന്നത്  നിരീക്ഷിക്കാനാവും. എന്നാല്‍ പൂര്‍ണമായും അളക്കുക പ്രയാസമാണ്.
വളര്‍ച്ച കോശവിഭജനത്തിന്റെ ഫലമാണ്. വികാസമെന്നത് ശാരീരികമാറ്റത്തോടൊപ്പം മറ്റു പല മേഖലകളിലുമുള്ള മാറ്റമാണ്.
വികാസമേഖലകള്‍

വികാസം ഒട്ടേറെ മേഖലകളിലുണ്ടാവുന്ന മാറ്റമാണ്. അതുകൊണ്ട് വിവിധ വികാസമേഖലകളിലുള്ള മാറ്റമായാണ് വികാസത്തെ കുറിച്ച് പഠിക്കുക പതിവ്. ഇവ പ്രധാനമായും താഴെ ചേര്‍ത്തവയാണ്.

ശാരീരികം (തോംസണ്‍, ഹര്‍ലോക്ക്)
വൈജ്ഞാനികം (പിയാഷെ, ബ്രൂണര്‍, വിഗോട്സ്കി)
വൈകാരികം (ബ്രിഡ്ജസ്, ബെന്‍ഹാം)
സാമൂഹികം (എറിക്സണ്‍, ബന്ദൂര)
ഭാഷാപരം (ചോംസ്കി, വിഗോട്സ്കി, ബ്രൂണര്‍)
നൈതികം (കോള്‍ബര്‍ഗ്)
ശാരീരികവികാസം

ശാരീരികവികാസം എന്നത് ശാരീരികാവയവങ്ങളുടെ വലിപ്പം, ആകൃതി, മറ്റു സവിശേഷതകള്‍ എന്നിവയില്‍ വരുന്ന കാലാനുസൃതമായ മാറ്റമാണ്. പ്രധാനമായും ഉയരം, ഭാരം, ശാരീരിക അനുപാതത്തിലുള്ള മാറ്റം, ബാഹ്യവും ആന്തരികവുമായ അവയവങ്ങളില്‍ വരുന്ന മാറ്റം, അസ്ഥി-പല്ല്-പേശി എന്നിവയില്‍ വരുന്ന മാറ്റം തുടങ്ങിയവ ഉള്‍പ്പെടുന്നു.
ശാരീരികമാറ്റത്തിന് ചില പൊതുസവിശേഷതകള്‍ കാണാവുന്നതാണ്.

സ്ഥൂലചലനങ്ങളില്‍ നിന്ന് സൂക്ഷ്മചലനങ്ങളിലേക്ക്
സ്ഥൂലപേശികളില്‍നിന്ന് സൂക്ഷ്മപേശികളിലേക്ക്
ശിരോഭാഗത്തുനിന്ന് പാദങ്ങളിലേക്ക്
അധികോര്‍ജവിനിമയത്തില്‍നിന്ന് ലഘുപ്രയത്നത്തിലേക്ക്...
a) ഉയരം, ഭാരം

ജനിക്കുമ്പോള്‍ ഉയരം ഏതാണ്ട് 50 സെ.മീ. , ഭാരം 3 കി.ഗ്രാം
ആദ്യ രണ്ടുവര്‍ഷങ്ങള്‍ ധൃതഗതിയിലുള്ള മാറ്റം
5 വയസ്സോടെ ഭാരം അഞ്ച് ഇരട്ടിയായും ഉയരം ഇരട്ടിയായും മാറുന്നു
കൗമാരത്തില്‍ തീവ്രമായ വളര്‍ച്ച; പെണ്‍കുട്ടികളില്‍ കൂടുതല്‍
18 വയസ്സോടെ പരമാവധി വളര്‍ച്ച കൈവരിക്കുന്നു
തലച്ചോറിന്റെ വലര്‍ച്ച - 4 വയസ്സില്‍ 80%, 8 വയസ്സില്‍ 80%, 20 വയസ്സില്‍ 90%
b) ശാരീരികാനുപാതം

ജനനത്തില്‍ തലക്ക് ശരീരത്തിന്റെ 1/4 ഭാഗം
കൗമാരത്തോടെ 1/8 ഭാഗം
c) എല്ല്, പല്ല്

ചെറുപ്പത്തില്‍ എല്ല് ചെറുത്, മൃദു, രക്തപ്രവാഹം കൂടുതല്‍
2 വയസ്സോടെ പാല്‍പ്പല്ല് മുഴുവനും
5 വയസ്സോടെ സ്ഥിരം പല്ല്
(17-25) വയസ്സോടെ wisdom teeth- 4 എണ്ണം
d) ആന്തരികാവയവങ്ങള്‍

നാഡീവ്യവസ്ഥ - 4 വയസ്സുവരെ നാഡീകോശങ്ങള്‍ തീവ്രമായി വളരുന്നു. തുടര്‍ന്ന് വേഗത കുറയുന്നു.
പേശി - ജനനശേഷം പുതിയ പേശീനാരുകള്‍ ഉണ്ടാവുന്നില്ല. ഉള്ളവയുടെ ശക്തി കൂടുന്നു, വലിപ്പം കൂടുന്നു, രൂപം മാറുന്നു
ശ്വസനവ്യവസ്ഥ,  രക്തപര്യയനവ്യവസ്ഥ - ശ്വാസകോശംവും ഹൃദയവും ജനനഘട്ടത്തില്‍ ചെറുത്. കൗമാരത്തോടെ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു
ദഹനവ്യവസ്ഥ - ജനനസമയത്ത് ട്യൂബ് രൂപത്തില്‍. പിന്നീട് ബോളിന്റെ രൂപത്തിലേക്ക്
പ്രത്യുല്പാദനാവയവങ്ങള്‍ - ജനനത്തില്‍ ചെറുത്. കൗമാരത്തോടെ തീവ്രവളര്‍ച്ചയിലേക്ക്
വൈജ്ഞാനിക വികാസം

കുട്ടികളുടെ വൈജ്ഞാനികവികാസം വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നതായി വിദ്യാഭ്യാസഗവേഷകന്‍മാര്‍ സിദ്ധാന്തിക്കുന്നു.

വൈകാരിക വികാസം


a) ആദിബാല്യം / ശൈശവം

ജനനം തൊട്ട് പലതരം വികാരങ്ങള്‍
ആദ്യകാലത്ത് പൊതുവായ വികാരപ്രകടനം. അതാകട്ടെ ചെറിയ സമയത്തേക്ക്
ആറു മാസം വരെ pleasant & unpleasant responses only
b) കുട്ടിക്കാലം

സ്വന്തം സുഖത്തെ ആസ്പദമാക്കി മാത്രം
ക്രമേണ തീവ്രത കുറയുന്നു. നിയന്ത്രണം ഉണ്ടായിത്തുടങ്ങുന്നു
c) കൗമാരം

വീണ്ടും വികാരംങ്ങള്‍ തീവ്രത കൈവരിക്കുന്നു
പെട്ടെന്നു നിയന്ത്രിക്കാന്‍ പ്രയാസകരമാവുന്നു
ഒരു വികാരത്തില്‍നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് മാറുന്നു
d) മുതിര്‍ന്ന ഘട്ടം

വൈകാരികപക്വത കൈവരിക്കുന്നു
സമൂഹത്തിന് യോജിച്ച രീതിയില്‍ വികാരം പ്രകടിപ്പിക്കാനാവുന്നു
വികാരം മറച്ചുവെക്കാനും സാധിക്കുന്നു
ചിന്ത, യുക്തി എന്നിവ ഉപയോഗിക്കുന്നു

സാമൂഹ്യവികാസം

എറിക് എറിക്സണ്‍ (Eric Erikson) 8 മനോസാമൂഹ്യ വികാസഘട്ടങ്ങളെ കുറിച്ചു പറയുന്നു. ഓരോന്നും ഓരോ പ്രതിസന്ധിഘട്ടങ്ങള്‍ ആയാണ് അനുഭവപ്പെടുക.

വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust )
- (0-1) വയസ്സ്

സ്നേഹം, പരിചരണം, സുരക്ഷിത്വം എന്നിവ ലഭിക്കണം. മറ്റുള്ളവരില്‍ വിശ്വാസം വളരണം.
2. സ്വേച്ഛാപ്രവര്‍ത്തനം Vs സംശയം ( Autonomy Vs Doubt or Shame )

- (1-2) വയസ്സ്

സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള താത്പര്യം. അത് തടയപ്പെട്ടാല്‍ അസ്വാതന്ത്ര്യം അനുഭവപ്പെടുന്നു
3. സന്നദ്ധത Vs കുറ്റബോധം ( Initiative Vs Guilt )

- (3-5) വയസ്സ്

പുതിയ കാര്യങ്ങള്‍ ചെയ്തുനോക്കാനും പരാജയത്തെ നേരിടാനുമുള്ള കഴിവുകള്‍ വികസിക്കുന്ന ഘട്ടം
4. കര്‍മോത്സുകത Vs അപകര്‍ഷതാബോധം ( Industry Vs Inferiority )

-   (6-10) വയസ്സ്

കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശേഷികളുടെ വികസനം
5. സ്വത്വബോധം Vs വ്യക്തിത്വശങ്ക ( Identity Vs Identity confusion )

- (10-20) വയസ്സ്

അവനവനെ കുറിച്ചുള്ള ബോധം വികസിക്കുന്നു. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് ഭാവി രൂപപ്പെടുത്തുന്നു
6. അടുപ്പം Vs ഏകാകിത ( Intimacy Vs Isolation )

- (20-30) വയസ്സ്

മറ്റുള്ളവരുമായി അടുത്തിടപഴകേണ്ട ഘട്ടം. നല്ല പങ്കാളി / സുഹൃത്ത് ആവശ്യമാണ്
7. ക്രിയാത്മകത Vs മന്ദത ( Creativity Vs Stagnation )

- (40-50) വയസ്സ്

കുഞ്ഞുങ്ങളെ പരിചരിച്ചുകൊണ്ട് അടുത്ത തലമുറക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഘട്ടം
8. സമ്പൂര്‍ണതാബോധം Vs നിരാശ ( Integrity Vs Despair )

- (60 നു മുകളില്‍)

സ്വന്തം ജീവിതത്തെ തിരിഞ്ഞുനോക്കി വിലയിരുത്തുന്നു. തൃപ്തികരമായി അനുഭവപ്പെട്ടാല്‍ നന്ന്
ഭാഷാവികാസം

നോം ചോംസ്കി

കുട്ടികളില്‍ ജന്മസിദ്ധമായ ഭാഷാഘടകമുണ്ട്
ഭാഷ എന്നത് ജീവശാസ്ത്രപരമായി ചിട്ടപ്പെടുന്ന ഒരു സംവിധാനമാണ്
കുട്ടിക്ക് സ്വന്തമായി ഭാഷ ഉത്പാദിപ്പിക്കാനുള്ള അസാമാന്യമായ ശേഷിയുണ്ട്
അനുകരണത്തിലൂടെയും ആവര്‍ത്തനത്തിലൂടെയും ഭാഷാപഠനം സാധ്യമല്ല
2 മുതല്‍ 12 വയസ്സുവരെയാണ് ഭാഷാപഠനം തീവ്രമായി നടക്കുക
പ്രകടമായ തിരുത്തലുകള്‍ ഭാഷാപഠനത്തെ ദോഷകരമായി ബാധിക്കും
ലവ് വിഗോട്സ്കി

ചിന്തയുടെ സംഘാടനത്തിനുള്ള മുഖ്യ ഉപാധിയാണ് ഭാഷ
2 വയസ്സുവരെ ചിന്തയും ഭാഷയും സമാന്തരമായാണ് വികസിക്കുന്നത്
2 വയസ്സിനുശേഷം ഇവ രണ്ടും സംയോജിക്കുന്നു. അതോടെ ഭാഷാശേഷിയില്‍ ഒരു കുതിച്ചുചാട്ടം തന്നെ ദൃശ്യമാകുന്നു
ഭാഷ ഏറ്റവും കരുത്തുള്ള സാംസ്കാരിക ഉപകരണമാണ്. അതുകൊണ്ട് ഭാഷാവികാസം മറ്റു മേഖലകളിലുള്ള വികാസത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നു
ഭാഷയുടെ വികാസത്തില്‍ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം നിര്‍ണായകമായ പങ്കു വഹിക്കുന്നു
ജെറോം എസ്. ബ്രൂണര്‍

സാമൂഹ്യസാഹചര്യത്തില്‍ നിന്നാണ് കുട്ടി ഭാഷ പഠിക്കുന്നത്
ശരിയായ പഠനം ത്വരിതപ്പെടാന്‍ ഭാഷ സഹായിക്കുന്നു
ഭാഷയിലൂടെ കുട്ടിയുടെ താത്പര്യത്തെ ഉണര്‍ത്താന്‍ കഴിയും
നൈതിക വികാസം

ലോറന്‍സ് കോള്‍ബര്‍ഗ് (Lawrence Kohlberg)

കുട്ടികളുടെ നൈതികവികാസത്തെ 6 ഘട്ടങ്ങളടങ്ങിയ 3 തലങ്ങളായി തിരിച്ചു.

ഇതിന്റെ മുന്നോടിയായി അദ്ദേഹം 11 കഥകള്‍ തയ്യാറാക്കി. പല പ്രായക്കാരോടും ഈ കഥകള്‍ പറഞ്ഞു. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ചോദിച്ചു.  നൈതികപ്രശ്നങ്ങള്‍ അടങ്ങിയ ആ ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത പ്രായക്കാര്‍ വ്യത്യസ്ത ഉത്തരങ്ങളാണ് നല്‍കിയത്. അതിലൊന്ന് കാന്‍സര്‍ രോഗിയായ ഭാര്യയുള്ള ഒരാളെക്കുറിച്ചായിരുന്നു. ഭാര്യ മരണത്തിലേക്കു നീങ്ങുകയാണ്. എന്നാല്‍ ഒരു പ്രത്യേകമരുന്നു നല്‍കിയാല്‍ ഭാര്യയുടെ ജീവന്‍ രക്ഷിക്കാം. അതിനാകട്ടേ പത്തിരട്ടി വിലയാണ് മരുന്നു കച്ചവടക്കാരന്‍ ചോദിക്കുന്നത്. അയാളുടെ കയ്യില്‍ അതിന്റെ പകുതി തുകയേ ഉള്ളൂ. ആ തുകയ്ക്ക് മരുന്ന് നല്‍കാന്‍ കച്ചവടക്കാരന്‍ തയ്യാറായില്ല. നിവൃത്തികേടു കൊണ്ട് ഒടുവില്‍ അയാള്‍ മരുന്ന് മോഷ്ടിക്കുന്നു. ഭാര്യയുടെ രോഗം മാറ്റുന്നു. ഭര്‍ത്താവിന്റെയും മരുന്നുകച്ചവടക്കാരന്റെയും നടപടികള്‍ ശരിയോ എന്ന ചോദ്യമാണ് കോള്‍ബര്‍ഗ് ഉയര്‍ത്തിയത്. ഈ ഉത്തരങ്ങളെ അപഗ്രഥിച്ചപ്പോഴാണ് വ്യക്തികള്‍ നൈതികബോധത്തിന്റെ വിവിധ പടവുകളിലൂടെ കടന്നുപോകുന്നുവെന്ന് കോള്‍ബര്‍ഗ് കണ്ടെത്തിയത്.

പ്രായം കൂടുന്നതിനനുസരിച്ച് വ്യക്തികള്‍ക്ക് സ്വയം മികച്ച നിലപാടുകളിലേക്ക് എത്താനാവുന്നതായി കോള്‍ബര്‍ഗിനു കാണാനായി. ബാഹ്യനിയന്ത്രണങ്ങളില്‍ നിന്ന് ആന്തരികനിലപാടുകളിലേക്കുള്ള വളര്‍ച്ചയാണ് അദ്ദേഹം പൊതുവില്‍ കണ്ടത്.
...........
[10:58 AM, 10/17/2018] Dr. MUHAMMED SALEEM.MT: വളര്‍ച്ചയും വികാസവും
ശിശുവിന്റെ വളര്‍ച്ചയും വികാസവും ഒന്നല്ല. താഴെ നല്‍കിയിരിക്കുന്ന പ്രസ്താവനകളെ ആസ്പദമാക്കി ഒരു ചോദ്യം തയ്യാറാക്കാമോ?
വളര്‍ച്ച എന്നത് ശരീരത്തിനുണ്ടാവുന്ന അളവുപരമായ മാറ്റമാണ്. എന്നാല്‍ വികാസം വ്യക്തിത്വത്തിന്റെ വിവിധ മേഖലകളിലുണ്ടാവുന്ന അളവുപരവും ഗുണപരവുമായ മാറ്റമാണ്
വളര്‍ച്ച എന്നത്  ഒരു നിശ്ചിതപ്രായം വരെയുണ്ടാകുന്ന മാറ്റമാണ്. എന്നാല്‍ വികാസം എന്നത് ജീവിത്തിലുടനീളം നടക്കുന്ന  മാറ്റമാണ്
വളര്‍ച്ച അളക്കാനാവുന്ന മാറ്റമാണ്. വികാസമെന്നത്  നിരീക്ഷിക്കാനാവും. എന്നാല്‍ പൂര്‍ണമായും അളക്കുക പ്രയാസമാണ്.
വളര്‍ച്ച കോശവിഭജനത്തിന്റെ ഫലമാണ്. വികാസമെന്നത് ശാരീരികമാറ്റത്തോടൊപ്പം മറ്റു പല മേഖലകളിലുമുള്ള മാറ്റമാണ്.
വികാസമേഖലകള്‍
വികാസം ഒട്ടേറെ മേഖലകളിലുണ്ടാവുന്ന മാറ്റമാണ്. അതുകൊണ്ട് വിവിധ വികാസമേഖലകളിലുള്ള മാറ്റമായാണ് വികാസത്തെ കുറിച്ച് പഠിക്കുക പതിവ്. ഇവ പ്രധാനമായും താഴെ ചേര്‍ത്തവയാണ്. പക്ഷേ രണ്ടെണ്ണത്തില്‍ മനശാസ്ത്രജ്ഞര് മാറിപ്പോയി. എതെല്ലാമെന്നു പറയാമോ?
ശാരീരികം ( എറിക്സണ്‍, ബന്ദൂര)
വൈജ്ഞാനികം (പിയാഷെ, ബ്രൂണര്‍, വിഗോട്സ്കി)
വൈകാരികം (ബ്രിഡ്ജസ്, ബെന്‍ഹാം)
സാമൂഹികം ( തോംസണ്‍, ഹര്‍ലോക്ക്)
ഭാഷാപരം (ചോംസ്കി, വിഗോട്സ്കി, ബ്രൂണര്‍)
നൈതികം (കോള്‍ബര്‍ഗ്)
വികാസ തത്വങ്ങള്‍
വികാസം അനുസ്യൂതമാണ്
വികാസം ക്രമീകൃതമാണ്
വികാസം സഞ്ചിത സ്വഭാവത്തോടു കൂടിയതാണ്
വികാസം പഠനത്തെയും പരിപക്വനത്തെയും ആശ്രയിക്കുന്നു
വികാസം പാരമ്പര്യത്തെയും പരിസരത്തെയും ആശ്രയിച്ചിരിക്കുന്നു
വികാസം വ്യത്യസ്ത ശരീര ഭാഗങ്ങള്‍ക്ക് വ്യത്യസ്ത നിരക്കില്‍ സംഭവിക്കുന്നു
വികാസം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു
വികാസം പ്രവചനീയമാണ്
വ്യക്തിവ്യത്യാസം വികാസത്തെ സ്വാധീനിക്കുംശാരീരികവികാസം എന്നത് ശാരീരികാവയവങ്ങളുടെ വലിപ്പം, ആകൃതി, മറ്റു സവിശേഷതകള്‍ എന്നിവയില്‍ വരുന്ന കാലാനുസൃതമായ മാറ്റമാണ്. പ്രധാനമായും ഉയരം, ഭാരം, ശാരീരിക അനുപാതത്തിലുള്ള മാറ്റം, ബാഹ്യവും ആന്തരികവുമായ അവയവങ്ങളില്‍ വരുന്ന മാറ്റം, അസ്ഥി-പല്ല്-പേശി എന്നിവയില്‍ വരുന്ന മാറ്റം തുടങ്ങിയവ ഉള്‍പ്പെടുന്നു.
ശരിരവളര്‍ച്ച സംബന്ധിച്ച തത്വങ്ങള്‍ നേരത്തെ സൂചിപ്പിച്ച വികാസതത്വങ്ങളില്‍ നിന്നും കണ്ടെത്തൂ.
ചാലകവികാസംസ സാമാന്യതത്വങ്ങള്‍?
സ്ഥൂലചലനങ്ങളില്‍ നിന്ന് സൂക്ഷ്മചലനങ്ങളിലേക്ക്
സ്ഥൂലപേശികളില്‍നിന്ന് സൂക്ഷ്മപേശികളിലേക്ക്
ശിരോഭാഗത്തുനിന്ന് പാദങ്ങളിലേക്ക്
ശരീര മധ്യത്തു നിന്നും വശങ്ങളിലേക്ക്
അധികോര്‍ജവിനിമയത്തില്‍നിന്ന് ലഘുപ്രയത്നത്തിലേക്ക്...
ശാരീരിക വികാസവുമായി ബന്ധപ്പെട്ട പ്രധാന അംശങ്ങള്‍?
ശരീര വലുപ്പം
കായികാനുപാതം
നാഡീവ്യൂഹം
ആന്തരാവായവങ്ങള്‍
a) ഉയരം, ഭാരം
ജനിക്കുമ്പോള്‍ ഉയരം ഏതാണ്ട് 50 സെ.മീ. , ഭാരം 3 കി.ഗ്രാം
ആദ്യ രണ്ടുവര്‍ഷങ്ങള്‍ ധൃതഗതിയിലുള്ള മാറ്റം
5 വയസ്സോടെ ഭാരം അഞ്ച് ഇരട്ടിയായും ഉയരം ഇരട്ടിയായും മാറുന്നു
കൗമാരത്തില്‍ തീവ്രമായ വളര്‍ച്ച; പെണ്‍കുട്ടികളില്‍ കൂടുതല്‍
18 വയസ്സോടെ പരമാവധി വളര്‍ച്ച കൈവരിക്കുന്നു
തലച്ചോറിന്റെ വലര്‍ച്ച - 4 വയസ്സില്‍ 80%, 8 വയസ്സില്‍ 80%, 20 വയസ്സില്‍ 90%
b) ശാരീരികാനുപാതം
ജനനത്തില്‍ തലക്ക് ശരീരത്തിന്റെ 1/4 ഭാഗം
കൗമാരത്തോടെ 1/8 ഭാഗം
c) എല്ല്, പല്ല്
ചെറുപ്പത്തില്‍ എല്ല് ചെറുത്, മൃദു, രക്തപ്രവാഹം കൂടുതല്‍
2 വയസ്സോടെ പാല്‍പ്പല്ല് മുഴുവനും
5 വയസ്സോടെ സ്ഥിരം പല്ല്
(17-25) വയസ്സോടെ wisdom teeth- 4 എണ്ണം
d) ആന്തരികാവയവങ്ങള്‍
നാഡീവ്യവസ്ഥ - 4 വയസ്സുവരെ നാഡീകോശങ്ങള്‍ തീവ്രമായി വളരുന്നു. തുടര്‍ന്ന് വേഗത കുറയുന്നു.
പേശി - ജനനശേഷം പുതിയ പേശീനാരുകള്‍ ഉണ്ടാവുന്നില്ല. ഉള്ളവയുടെ ശക്തി കൂടുന്നു, വലിപ്പം കൂടുന്നു, രൂപം മാറുന്നു
ശ്വസനവ്യവസ്ഥ,  രക്തപര്യയനവ്യവസ്ഥ - ശ്വാസകോശംവും ഹൃദയവും ജനനഘട്ടത്തില്‍ ചെറുത്. കൗമാരത്തോടെ പൂര്‍ണ്ണവളര്‍ച്ചയെത്തുന്നു
ദഹനവ്യവസ്ഥ - ജനനസമയത്ത് ട്യൂബ് രൂപത്തില്‍. പിന്നീട് ബോളിന്റെ രൂപത്തിലേക്ക്
പ്രത്യുല്പാദനാവയവങ്ങള്‍ - ജനനത്തില്‍ ചെറുത്. കൗമാരത്തോടെ തീവ്രവളര്‍ച്ചയിലേക്ക്
വിളംബിത ചാലക വികാസം
കാരണങ്ങള്‍
അനാരോഗ്യം
തടിച്ച ശരീരം
ന്യൂനബുദ്ധി
അഭ്യാസക്കുറവ്
ഭയം
പ്രോത്സാഹനമില്ലായ്മ
വിദഗ്ധ പരിശീലനക്കുറവ്
ശാരീരിക ചാലകവികാസം വിദ്യാലയം, വീട് , കൂട്ടുകാര്‍ എന്നിവരുടെ റോളുകള്‍ എന്തെല്ലാമായിരിക്കും?
വികാരത്തിന്റെ സവിശേഷതകള്‍
എല്ലാ ജീവികള്‍ക്കും വികാരമുണ്ട്
ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വികാരമുണ്ട്
വികാരം പെട്ടെന്നുണ്ടാകും. സാവകാശം അപ്രത്യക്ഷമാകും
വികാരത്തെ നിയന്ത്രിക്കാന്‍ ബുദ്ധിക്ക് കഴിയും
ഒരു വികാരം മറ്റു പല വികാരങ്ങള്‍ക്കും കാരണമാകും
വികാരത്തിന്റെ കേന്ദ്രം സംവേദനമാണ്
ഒരേ വികാരം പലകാരണങ്ങള്‍ കൊണ്ട് ഉണ്ടാകും
വികാരം തികച്ചും വ്യക്തിപരമാണ്
വികാരങ്ങള്‍ക്ക് നല്ലതും ചീത്തയുമായ ഫലങ്ങള്‍ ഉണ്ട്
വികാരം
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
രക്തചംക്രമണം വര്‍ധിപ്പിക്കുന്നു.
രക്തസമ്മര്‍ദ്ദം കൂട്ടുന്നു,
ദഹനപ്രക്രിയയെ ബാധിക്കുന്നു,
ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു,
ശരീരോഷ്മാവില്‍ വ്യത്യാസം വരുന്നു,
ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു
വികാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
ബുദ്ധിശക്തി
ആരോഗ്യം
കുടുംബസാഹചര്യം
സമൂഹബന്ധങ്ങള്‍
സ്കൂള്‍
അധ്യാപകര്‍
കുട്ടികളിലുണ്ടാകുന്ന പ്രധാന വികാരങ്ങള്‍
കോപം, ദേഷ്യം
ഭയം
അസൂയ, ഈര്‍ഷ്യ ( തനിക്ക് ലഭിക്കേണ്ടത് മറ്റൊരാള്‍ക്ക് ലഭിക്കുന്നു എന്ന തോന്നലില്‍ നിന്നും)
ആകുലത ( ഭയത്തിന്റെ സാങ്കല്പിക രൂപം. അതിശക്തമായ ആകുലത ഉത്കണ്ഠയായി മാറും)
സ്നേഹം , പ്രിയം
ആഹ്ലാദം
ശിശുവികാരങ്ങളുടെ പ്രത്യേകതകള്‍
ക്ഷണികത ( ദേ വന്നു ദേ പോയി, പ്രായമാകുമ്പോള്‍ ദീര്‍ഘകാലം നിലനില്‍ക്കും)
തീവ്രത ( അനിയന്ത്രിതം )
ചഞ്ചലത ( പെട്ടെന്നു മാറി മറ്റൊന്നാകും)
വൈകാരികദൃശ്യത ( ശരീരമിളക്കി വൈകാരിക പ്രകടനം)
സംക്ഷിപ്തത ( പെട്ടെന്ന് തീരും)
ആവൃത്തി (കൂടെക്കൂടെയുണ്ടാകും ഒരു ദിവസം തന്നെ ഒത്തിരി പ്രാവശ്യം)
ഇടവേളകള്‍കുറവ്
കാതറിന്‍ ബ്രിഡ്ജസ്
നവ ജാത ശിശുക്കള്‍                                       സംത്രാസം ( ഇളക്കം )
മൂന്നു മാസം                                         അസ്വാസ്ഥ്യം                             ഉല്ലാസം
ആറുമാസം                                          ദേഷ്യം, വെറുപ്പ്, ഭയം
പന്ത്രണ്ടാം മാസം                                                                       സ്നേഹം,പ്രിയം,പ്രഹര്‍ഷം
പതിനെട്ടാം മാസം                             അസൂയ                                 സ്നേഹം , വാത്സല്യം
ഇരുപത്തിനാലമാസം                                                                             ആനന്ദം
രണ്ടു ധാരയായി വൈകാരിക വികാസം നടക്കുന്നത് നോക്കുക. സന്തോഷകരമായ വികാരങ്ങളുടെ ധാരയും അതിനെതിരേയുളളവയും ഇങ്ങനെ ചാര്‍ട്ട് രൂപത്തില്‍ അവതരിപ്പിച്ചതിനാല്‍ ബ്രിഡ്‍ജസ് ചാര്‍ട്ട് എന്നു വിളിക്കുന്നു
[11:00 AM, 10/17/2018] Dr. MUHAMMED SALEEM.MT: ) ആദിബാല്യം / ശൈശവം
ജനനം തൊട്ട് പലതരം വികാരങ്ങള്‍
ആദ്യകാലത്ത് പൊതുവായ വികാരപ്രകടനം. അതാകട്ടെ ചെറിയ സമയത്തേക്ക്
ആറു മാസം വരെ pleasant & unpleasant responses only
b) കുട്ടിക്കാലം
സ്വന്തം സുഖത്തെ ആസ്പദമാക്കി മാത്രം
ക്രമേണ തീവ്രത കുറയുന്നു. നിയന്ത്രണം ഉണ്ടായിത്തുടങ്ങുന്നു
c) കൗമാരം
വീണ്ടും വികാരംങ്ങള്‍ തീവ്രത കൈവരിക്കുന്നു
പെട്ടെന്നു നിയന്ത്രിക്കാന്‍ പ്രയാസകരമാവുന്നു
ഒരു വികാരത്തില്‍നിന്ന് പെട്ടെന്ന് മറ്റൊന്നിലേക്ക് മാറുന്നു
d) മുതിര്‍ന്ന ഘട്ടം
വൈകാരികപക്വത കൈവരിക്കുന്നു
സമൂഹത്തിന് യോജിച്ച രീതിയില്‍ വികാരം പ്രകടിപ്പിക്കാനാവുന്നു
വികാരം മറച്ചുവെക്കാനും സാധിക്കുന്നു
ചിന്ത, യുക്തി എന്നിവ ഉപയോഗിക്കുന്നു
സാമൂഹ്യവികാസം
എറിക് എറിക്സണ്‍ (Eric Erikson) 8 മനോസാമൂഹ്യ വികാസഘട്ടങ്ങളെ കുറിച്ചു പറയുന്നു. ഓരോന്നും ഓരോ പ്രതിസന്ധിഘട്ടങ്ങള്‍ ആയാണ് അനുഭവപ്പെടുക. ചിത്രം നോക്കുക
ഓരോ പ്രായത്തിലും കുട്ടി നേരിടുന്ന പ്രതിസന്ധികളാണ് തലയ്ക് മുകളിലും  ഏറ്റവും താഴെയുമായി നല്‍കിയിട്ടുളളത്. നിങ്ങളുടെ ജീവിതത്തില്‍ സമാനമായിരുന്നോ? കൂട്ടുകാരുമായി പങ്കിടൂ.


1. വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust ) - (0-1) വയസ്സ്
സ്നേഹം, പരിചരണം, സുരക്ഷിത്വം എന്നിവ ലഭിക്കണം. മറ്റുള്ളവരില്‍ വിശ്വാസം വളരണം.
2. സ്വേച്ഛാപ്രവര്‍ത്തനം Vs സംശയം ( Autonomy Vs Doubt or Shame ) - (1-2) വയസ്സ്
സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള താത്പര്യം. അത് തടയപ്പെട്ടാല്‍ അസ്വാതന്ത്ര്യം അനുഭവപ്പെടുന്നു
3. സന്നദ്ധത Vs കുറ്റബോധം ( Initiative Vs Guilt ) - (3-5) വയസ്സ്
പുതിയ കാര്യങ്ങള്‍ ചെയ്തുനോക്കാനും പരാജയത്തെ നേരിടാനുമുള്ള കഴിവുകള്‍ വികസിക്കുന്ന ഘട്ടം
4. കര്‍മോത്സുകത Vs അപകര്‍ഷതാബോധം ( Industry Vs Inferiority ) -   (6-10) വയസ്സ്
കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശേഷികളുടെ വികസനം
5. സ്വത്വബോധം Vs വ്യക്തിത്വശങ്ക ( Identity Vs Identity confusion ) - (10-20) വയസ്സ്
അവനവനെ കുറിച്ചുള്ള ബോധം വികസിക്കുന്നു. സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് ഭാവി രൂപപ്പെടുത്തുന്നു
6. അടുപ്പം Vs ഏകാകിത ( Intimacy Vs Isolation ) - (20-30) വയസ്സ്
മറ്റുള്ളവരുമായി അടുത്തിടപഴകേണ്ട ഘട്ടം. നല്ല പങ്കാളി / സുഹൃത്ത് ആവശ്യമാണ്
7. ക്രിയാത്മകത Vs മന്ദത ( Creativity Vs Stagnation )- (40-50) വയസ്സ്
കുഞ്ഞുങ്ങളെ പരിചരിച്ചുകൊണ്ട് അടുത്ത തലമുറക്കായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഘട്ടം
8. സമ്പൂര്‍ണതാബോധം Vs നിരാശ ( Integrity Vs Despair ) - (60 നു മുകളില്‍)
സ്വന്തം ജീവിതത്തെ തിരിഞ്ഞുനോക്കി വിലയിരുത്തുന്നു. തൃപ്തികരമായി അനുഭവപ്പെട്ടാല്‍ നന്ന്

No comments:

Post a Comment

Arabic story for LP

اَنَا اَقُصُ اَمَامَكُمْ قِصِّةً عَنِ دَارِسَةُ الاَمِينَة اِسْمُهَا فَاطِمَة مَاتَ اَبُوهَا قَبْلَ سَنَوَاتٍ وَكَانَتْ تَعِيشُ مَعَ اُمِّهَ...