Monday, 6 April 2020
Sunday, 5 April 2020
Saturday, 4 April 2020
Tuesday, 18 February 2020
പഠനോത്സവങ്ങൾ LP Arabic
സുഹൃത്തുക്കളെ നമസ്കാരം
നമ്മുടെ വിദ്യാലയങ്ങളിൽ എല്ലാം ഈ സമയത്ത് പഠനോത്സവങ്ങൾ നടക്കുകയാണല്ലോ
എൽ പി (പ്രൈമറി വിഭാഗത്തിൽ ) യിൽ അറബി ഭാഷയിൽ എന്തെല്ലാം കുട്ടികളിലേക്ക് നൽകാൻ കഴിയും എന്നതിനെ കുറിച്ചുള്ള ചില ആശയങ്ങൾ പങ്കു വെക്കുകയാണ് എൻറെ ലക്ഷ്യം
*STD* 1
പ്രവർത്തനം 1
*മാതൃകാ വായന*
വായനാ കാർഡുകൾ ഉപയോഗിച്ചോ പ്രൊജക്ടറുകൾ ഉപയോഗിച്ചോ രക്ഷിതാക്കൾ ആവശ്യപ്പെടുന്ന ഭാഗം / വായന കാർഡ് രക്ഷിതാക്കൾ ആവശ്യപ്പെടുന്ന കുട്ടിയെ കൊണ്ട് വായിപ്പിക്കുന്നു
വായന കാർഡിലും / പ്രൊജക്റ്റ് സ്ക്രീനിലും നൽകേണ്ട ലഘു വിവരണങ്ങൾ മുൻകൂട്ടി കുട്ടികളെ പരിചയപ്പെടുത്തണം
പ്രവർത്തനം 2
പ്രൊജക്ടറിൽ / ചിത്ര കാർഡോ ഉപയോഗിച്ച് കുട്ടികൾ ഒന്നാം ക്ലാസിൽ നിന്ന് പഠിച്ച 20 ചിത്രങ്ങൾ കാണിക്കുന്നു
ഓരോ ചിത്രങ്ങൾ കാണിക്കുമ്പോഴും അവയുടെ പേരുകൾ അറബിയിൽ കുട്ടികൾ ഉറക്കെ പറയുന്നു
പ്രവർത്തനം 3
ഒന്നാം ക്ലാസിൽ കുട്ടികൾ പരിചയപ്പെട്ട നാലോ അഞ്ചോ മൃഗത്തെയും രണ്ടോ മൂന്നോ പക്ഷികളുടെയും മുഖംമൂടികൾ ഉണ്ടാക്കി കുട്ടികൾ പരിചയപ്പെടുത്തുന്നു അഥവാ ലഘുവിവരണം പറയുന്നു
ഉദാഹരണം :
انا كبش
انا ابيض
اسمي راشد
صوتي مي مي مي
ക്ലാസ് 2
പ്രവർത്തനം 1
(കുട്ടിയും പട്ടവും )
കുട്ടി സ്റ്റേജിലേക്ക് പട്ടവുമായി വരുന്നു
പേജിൻറെ മൂലയിലുള്ള മരക്കൊമ്പിൽ തട്ടി പടം പൊട്ടി തങ്ങുന്നു
അണ്ണൻറെ മുഖംമൂടി ധരിച്ച മറ്റൊരു കുട്ടി
ഇവർ തമ്മിലുള്ള സംഭാഷണം
പാഠഭാഗത്തുള്ള സംഭാഷണം മതി
പ്രവർത്തനം 2
കുട്ടികൾ പഠിച്ച 6 നിറങ്ങൾ ഉപയോഗിച്ച് ഓരോ നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ ധരിച്ച് അഞ്ചുപേർ നിറങ്ങളെ പരിചയപ്പെടുത്തി ഗാനം ആലപിക്കുന്നു
ഓരോ നിറക്കാനും ഇങ്ങനെ ചെയ്യുന്നു
പ്രവർത്തനം 3
അഭിനയം/വിവരണം
ആറു കുട്ടികളെ സെലക്ട് ചെയ്യുന്നു
ആറുപേർക്ക് ആറു മുഖം മൂടികൾ ധരിക്കുന്നു
(മിന്നാമിനുങ്ങ്, മയിൽ, വവ്വാൽ, കുരുവി, പൂമ്പാറ്റ തുമ്പി , തത്ത )
ഓരോരുത്തരായി സ്റ്റേജിലേക്ക് കടന്നു വന്നു പരിചയപ്പെടുത്തുന്നു
ഉദാഹരണം
انا يراعة
انا حشرة صغيرة
انا اضيء في الليل
ഇതുപോലെ ഓരോരുത്തരും അവരവരുടെ ഭാഗം പറയുന്നു
class 3
പ്രവർത്തനം ഒന്ന്
അധ്യാപകൻ 6 വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നു
വിവിധ വസ്ത്രങ്ങൾ അവർ ധരിക്കുന്നു
(പാൻറ് , തുണി കോട്ട് , അബായ, തൊപ്പി ,പാവാട )
ഓരോരുത്തരും ധരിച്ചത് അവർ പറയുന്നു
ഉദാഹരണം
انا سليم
لبست بنطلون
بنطلوني جميل
بنطلوني اسود
بنطلوني نظيف
പ്രവർത്തനം 2
ആറു കുട്ടികളെ തെരഞ്ഞെടുക്കുന്നു
ആറു കുട്ടികളിൽ ഓരോരുത്തർക്കും ഓരോ വാഹനത്തിൻറെ മുഖംമൂടികൾ ധരിക്കുന്നു
തീവണ്ടി, വിമാനം, കപ്പൽ , തോണി, കാർ, ബസ്സ്
ഓരോരുത്തരും അവർക്ക് കിട്ടിയ വാഹനങ്ങളെ പരിചയപ്പെടുത്തുന്നു
ഉദാഹരണം
انا مركب
اسمي قارب
انا اسير في الماء
انا مركب مفيد
انا أحمل الناس
പ്രവർത്തനം 3
സംഭാഷണം
കർഷകനും പഴങ്ങളും പച്ചക്കറികളും
കർഷകനായ ഒരു കുട്ടിയെ തെരഞ്ഞെടുക്കുന്നു
5 പച്ചക്കറികളുടെ മുഖംമൂടി ധരിച്ച കുട്ടികളും
അഞ്ചു പഴങ്ങളുടെ മുഖംമൂടി ധരിച്ച കുട്ടികളും
ഓരോരുത്തരായി വന്ന് കർഷകൻറെ മുൻപിൽ ഇങ്ങനെ പറയുന്നു
ഉദാ :
*السلام عليكم*
وعليكم السلام
*انا باميا*
نعم
*انا حضر وة*
ايوه
*انا اخضر*
شكرا
*عفوا*
ബോൾഡിൽ എഴുതിയത് മുഴുവനും
ഒരു കുട്ടി പറയേണ്ടതും
മറ്റെല്ലാം കർഷകൻ പറയേണ്ടതാണ്
ഇത് പത്തു പേരും അവർക്ക് അനുയോജ്യമായ രീതിയിൽ ആവർത്തിക്കുക
വെണ്ട, പയർ, മത്തൻ, കക്കരി, വഴുതനങ്ങ etc
ക്ലാസ് 4
പ്രവർത്തനം ഒന്ന്
പ്രൊജക്ടറിൽ താജ്മഹൽ, കുത്തബ് മീനാർ, ഇ ഡൽഹി ജുമാ മസ്ജിദ്
ഇവയുടെ ചിത്രങ്ങൾ കാണിക്കുന്നു
ഓരോ ചിത്രങ്ങൾ വരുമ്പോഴും ഓരോ കുട്ടികളെ തയ്യാറാക്കി നിർത്തണം
ഓരോ ചിത്രത്തിനും ആവശ്യമായ വിവരങ്ങൾ ആ കുട്ടികൾ നൽകണം
ഉദാഹരണം
هذي صوره تاج محل
يقع تاج محل في اغراى
بني تاج محل الملك شاه جهان يتذكار زوجته ممتاز محل
هذا تراث مشهور في الهند
പ്രവർത്തനം 2
കടക്കാരനും കുട്ടിയും
കടയിൽ സ്റ്റേഷനറി സാധനങ്ങൾ ഞങ്ങൾ നിരത്തി വെച്ചിരിക്കുന്നു
കടയിലേക്ക് ഒരു കുട്ടി പ്രവേശിക്കുന്നു
യൂണിറ്റ് 2ലെ സംഭാഷണം നടത്തുന്നു
പ്രവർത്തനം 3
യൂണിറ്റ് മൂന്നിലെ ആശുപത്രിയിലെ രംഗങ്ങൾ ചിത്രീകരണവുമായി അവതരിപ്പിക്കുന്നു
ആവശ്യമായ ജീവികൾ ക്കുള്ള മുഖംമൂടികൾ ധരിക്കുന്നു
By
Dr. Muhammed Saleem MT
9447275070
ajeebmt@gmail.com
Subscribe to:
Posts (Atom)
Arabic story for LP
اَنَا اَقُصُ اَمَامَكُمْ قِصِّةً عَنِ دَارِسَةُ الاَمِينَة اِسْمُهَا فَاطِمَة مَاتَ اَبُوهَا قَبْلَ سَنَوَاتٍ وَكَانَتْ تَعِيشُ مَعَ اُمِّهَ...
-
1. നബി(സ) ജനിച്ച വർഷം? AD 571. അനാഥനായി മക്കയിൽ ജനനം. 2. പ്രവാചകന്(സ) ജിബ്രീൽ(അ) ആദ്യമായി ഓതിക്കൊടുത്ത ഖുർആൻ വചനങ്ങൾ ഉൾക്കൊളളുന്ന അധ്യ...
-
GLPS CHERUKULAM ARABIC DAY QUIZ NAME……Dr. Muhammed Saleem…………………………………………………CLASS……………………….. 1 അറബി ഭാഷയിലെ ആദ്യത്തെ ...
-
[10:47 AM, 10/17/2018] Dr. MUHAMMED SALEEM.MT: 506 BLOCK 1 ശിശു വളർച്ചയും വികാസവും* ......................... ഒരു വ്യക്തിയുടെ വ...