Tuesday 18 February 2020

പഠനോത്സവങ്ങൾ LP Arabic

സുഹൃത്തുക്കളെ നമസ്കാരം

നമ്മുടെ വിദ്യാലയങ്ങളിൽ എല്ലാം ഈ സമയത്ത് പഠനോത്സവങ്ങൾ നടക്കുകയാണല്ലോ


 എൽ പി (പ്രൈമറി വിഭാഗത്തിൽ ) യിൽ അറബി ഭാഷയിൽ  എന്തെല്ലാം കുട്ടികളിലേക്ക് നൽകാൻ കഴിയും എന്നതിനെ കുറിച്ചുള്ള ചില ആശയങ്ങൾ പങ്കു വെക്കുകയാണ് എൻറെ ലക്ഷ്യം 

 *STD* 1
പ്രവർത്തനം 1
 
 *മാതൃകാ വായന* 
വായനാ കാർഡുകൾ ഉപയോഗിച്ചോ പ്രൊജക്ടറുകൾ ഉപയോഗിച്ചോ രക്ഷിതാക്കൾ ആവശ്യപ്പെടുന്ന ഭാഗം / വായന കാർഡ്  രക്ഷിതാക്കൾ ആവശ്യപ്പെടുന്ന കുട്ടിയെ കൊണ്ട് വായിപ്പിക്കുന്നു 

വായന കാർഡിലും / പ്രൊജക്റ്റ് സ്ക്രീനിലും നൽകേണ്ട ലഘു വിവരണങ്ങൾ മുൻകൂട്ടി കുട്ടികളെ പരിചയപ്പെടുത്തണം

പ്രവർത്തനം 2

പ്രൊജക്ടറിൽ / ചിത്ര കാർഡോ ഉപയോഗിച്ച് കുട്ടികൾ ഒന്നാം ക്ലാസിൽ നിന്ന് പഠിച്ച 20 ചിത്രങ്ങൾ കാണിക്കുന്നു

ഓരോ ചിത്രങ്ങൾ കാണിക്കുമ്പോഴും അവയുടെ പേരുകൾ അറബിയിൽ കുട്ടികൾ ഉറക്കെ പറയുന്നു

പ്രവർത്തനം 3

ഒന്നാം ക്ലാസിൽ കുട്ടികൾ പരിചയപ്പെട്ട നാലോ അഞ്ചോ മൃഗത്തെയും രണ്ടോ മൂന്നോ പക്ഷികളുടെയും മുഖംമൂടികൾ ഉണ്ടാക്കി കുട്ടികൾ പരിചയപ്പെടുത്തുന്നു അഥവാ ലഘുവിവരണം പറയുന്നു 

ഉദാഹരണം :
انا كبش
انا ابيض
اسمي راشد
صوتي مي مي مي

ക്ലാസ് 2

പ്രവർത്തനം 1
(കുട്ടിയും പട്ടവും )

കുട്ടി സ്റ്റേജിലേക്ക് പട്ടവുമായി വരുന്നു
പേജിൻറെ മൂലയിലുള്ള മരക്കൊമ്പിൽ തട്ടി പടം പൊട്ടി തങ്ങുന്നു

അണ്ണൻറെ മുഖംമൂടി ധരിച്ച മറ്റൊരു കുട്ടി

ഇവർ തമ്മിലുള്ള സംഭാഷണം
പാഠഭാഗത്തുള്ള സംഭാഷണം മതി 

പ്രവർത്തനം 2

കുട്ടികൾ പഠിച്ച  6 നിറങ്ങൾ ഉപയോഗിച്ച് ഓരോ നിറങ്ങൾ  ഉള്ള വസ്ത്രങ്ങൾ ധരിച്ച് അഞ്ചുപേർ നിറങ്ങളെ പരിചയപ്പെടുത്തി ഗാനം ആലപിക്കുന്നു

ഓരോ നിറക്കാനും ഇങ്ങനെ ചെയ്യുന്നു

പ്രവർത്തനം 3

അഭിനയം/വിവരണം

ആറു കുട്ടികളെ സെലക്ട് ചെയ്യുന്നു
ആറുപേർക്ക് ആറു മുഖം മൂടികൾ ധരിക്കുന്നു
(മിന്നാമിനുങ്ങ്, മയിൽ, വവ്വാൽ, കുരുവി, പൂമ്പാറ്റ തുമ്പി , തത്ത )

ഓരോരുത്തരായി സ്റ്റേജിലേക്ക് കടന്നു വന്നു പരിചയപ്പെടുത്തുന്നു

ഉദാഹരണം

انا يراعة 
انا حشرة صغيرة
انا اضيء في الليل

ഇതുപോലെ ഓരോരുത്തരും അവരവരുടെ ഭാഗം പറയുന്നു

class 3
പ്രവർത്തനം ഒന്ന്
അധ്യാപകൻ 6  വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നു

വിവിധ വസ്ത്രങ്ങൾ അവർ ധരിക്കുന്നു
 (പാൻറ് , തുണി  കോട്ട് , അബായ, തൊപ്പി ,പാവാട )

ഓരോരുത്തരും ധരിച്ചത് അവർ പറയുന്നു

ഉദാഹരണം  
  انا سليم
لبست بنطلون
 بنطلوني جميل
بنطلوني اسود
بنطلوني نظيف

പ്രവർത്തനം 2

ആറു കുട്ടികളെ തെരഞ്ഞെടുക്കുന്നു
ആറു കുട്ടികളിൽ ഓരോരുത്തർക്കും ഓരോ വാഹനത്തിൻറെ മുഖംമൂടികൾ ധരിക്കുന്നു

തീവണ്ടി, വിമാനം, കപ്പൽ , തോണി, കാർ, ബസ്സ്

ഓരോരുത്തരും അവർക്ക് കിട്ടിയ വാഹനങ്ങളെ പരിചയപ്പെടുത്തുന്നു

ഉദാഹരണം
انا مركب
اسمي قارب
انا اسير في الماء
انا مركب مفيد
انا أحمل الناس

പ്രവർത്തനം 3
സംഭാഷണം


കർഷകനും പഴങ്ങളും പച്ചക്കറികളും

കർഷകനായ ഒരു കുട്ടിയെ തെരഞ്ഞെടുക്കുന്നു


5 പച്ചക്കറികളുടെ മുഖംമൂടി ധരിച്ച കുട്ടികളും 

അഞ്ചു പഴങ്ങളുടെ മുഖംമൂടി ധരിച്ച കുട്ടികളും

 ഓരോരുത്തരായി വന്ന് കർഷകൻറെ മുൻപിൽ ഇങ്ങനെ പറയുന്നു


ഉദാ :

 *السلام عليكم* 

وعليكم السلام

 *انا باميا* 

نعم

 *انا حضر وة* 

ايوه

 *انا اخضر* 

شكرا

 *عفوا* 

ബോൾഡിൽ എഴുതിയത് മുഴുവനും

ഒരു കുട്ടി പറയേണ്ടതും
മറ്റെല്ലാം കർഷകൻ പറയേണ്ടതാണ്

ഇത് പത്തു പേരും അവർക്ക് അനുയോജ്യമായ രീതിയിൽ ആവർത്തിക്കുക

വെണ്ട, പയർ, മത്തൻ, കക്കരി, വഴുതനങ്ങ etc

ക്ലാസ് 4
 പ്രവർത്തനം ഒന്ന്

പ്രൊജക്ടറിൽ താജ്മഹൽ, കുത്തബ് മീനാർ, ഇ ഡൽഹി ജുമാ മസ്ജിദ്

ഇവയുടെ ചിത്രങ്ങൾ കാണിക്കുന്നു

ഓരോ ചിത്രങ്ങൾ വരുമ്പോഴും ഓരോ കുട്ടികളെ തയ്യാറാക്കി നിർത്തണം

ഓരോ ചിത്രത്തിനും ആവശ്യമായ വിവരങ്ങൾ ആ കുട്ടികൾ നൽകണം

ഉദാഹരണം

هذي صوره تاج محل
يقع تاج محل في اغراى
بني تاج محل الملك شاه جهان يتذكار زوجته ممتاز محل
هذا تراث مشهور في الهند

പ്രവർത്തനം 2
കടക്കാരനും കുട്ടിയും

കടയിൽ സ്റ്റേഷനറി സാധനങ്ങൾ ഞങ്ങൾ നിരത്തി വെച്ചിരിക്കുന്നു

കടയിലേക്ക് ഒരു കുട്ടി പ്രവേശിക്കുന്നു

യൂണിറ്റ് 2ലെ സംഭാഷണം നടത്തുന്നു

പ്രവർത്തനം 3

യൂണിറ്റ് മൂന്നിലെ ആശുപത്രിയിലെ രംഗങ്ങൾ ചിത്രീകരണവുമായി അവതരിപ്പിക്കുന്നു


ആവശ്യമായ ജീവികൾ ക്കുള്ള മുഖംമൂടികൾ ധരിക്കുന്നു


By

Dr. Muhammed Saleem  MT
9447275070
ajeebmt@gmail.com

Arabic story for LP

اَنَا اَقُصُ اَمَامَكُمْ قِصِّةً عَنِ دَارِسَةُ الاَمِينَة اِسْمُهَا فَاطِمَة مَاتَ اَبُوهَا قَبْلَ سَنَوَاتٍ وَكَانَتْ تَعِيشُ مَعَ اُمِّهَ...