Saturday 8 August 2015

ISLAMIC quiz


1. നബി(സ) ജനിച്ച വർഷം?
AD 571.
അനാഥനായി മക്കയിൽ ജനനം.

2. പ്രവാചകന്(സ) ജിബ്രീൽ(അ) ആദ്യമായി ഓതിക്കൊടുത്ത ഖുർആൻ വചനങ്ങൾ ഉൾക്കൊളളുന്ന അധ്യായം?
▪ സൂറത്തുൽ അലഖ്.
അധ്യായം 96

3.റസൂലി(സ)ന്ടെ 7സന്താനങ്ങളിൽ 6 പേരുടെയും മാതാവ് ഖദീജ ബീവി(റ)യാണ്. 7ാമത്തെ കുട്ടിയുടെ മാതാവിന്‍റെ പേര്?
മാരിയ്യത്തുൽ കിബ്തിയ്യ.
ഇവർ ഒരു അടിമ സ്ത്രീ ആയിരുന്നു

4. റസൂൽ(സ) ഉപയോഗിച്ചിരുന്ന ഒട്ടകത്തിന്‍റെ പേര് ?
ഖസ് വാഅ്.
ഈ ഒട്ടകം മുട്ട് കുത്തിയ പല സന്ദർഭങ്ങളും ചരിത്രത്തിലെ നിർണായകമായ മുഹൂർത്തങ്ങളായിരുന്നു.

5. 'അന നബിയ്യുൻ ലാ കദിബ്. അനബ്നു അബ്ദിൽ മുത്ത്വലിബ്' ഏത് യുദ്ധത്തിന്‍റെ അവസരത്തിലാണ് റസൂലുല്ലാഹ് ( സ) ഈ വാക്യങ്ങൾ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നത്?
ഹുനൈൻ യുദ്ധം.
മക്കാ വിജയത്തിന് തൊട്ടുടനെ നടന്ന യുദ്ധമാണ് ഹുനൈന്‍ യുദ്ധം

6. സ്വഹാബത്ത് (റ) ആദ്യമായി ഹിജ് റ പോയ സ്ഥലം?
അബ്സീനിയ.
ഇപ്പോഴത്തെ പേര് എത്ത്യോപ്യ

7. നബി( സ ) യുടെ മുൻ പല്ല് പൊട്ടി പ്പോയ യുദ്ധം?
ഉഹ്ദ് യുദ്ധം.
മുസ്ലിംകൾക്ക് ധാരാളം പരീക്ഷണങ്ങൾ നേരിടേണ്ടി വന്ന ഈ യുദ്ധത്തിലാണ്
ഹംസ(റ) ഷഹീദായത്.

8.  നബി(സ ) യെ അദ്ദേഹത്തിന്‍റെ മകനിലേക്ക് ചേർത്ത് വിളിക്കപ്പെടുന്ന നാമം?
അബുൽ ഖാസിം
9. പ്രവാചകന്‍റെ(സ ) ഏറ്റവും വലിയ മുഅ്ജിസത്ത് ?
പരിശുദ്ധ ഖുർആൻ.
114 അധ്യായങ്ങളുളള ഖുർആനിൽ 6236 വചനങ്ങളുണ്ട് .

10.  മുഹമ്മദ് (സ) വഫാത്തായ തിയ്യതി ?(ഹിജ്റ ).
റബീഉൽ അവ്വൽ 12 തിങ്കളാഴ്ച
നബി (സ)യുടെ ജന്മദിനവും റബീഉല്‍ അവ്വല്‍ 12ന

Dr.Muhammed  saleem

Arabic story for LP

اَنَا اَقُصُ اَمَامَكُمْ قِصِّةً عَنِ دَارِسَةُ الاَمِينَة اِسْمُهَا فَاطِمَة مَاتَ اَبُوهَا قَبْلَ سَنَوَاتٍ وَكَانَتْ تَعِيشُ مَعَ اُمِّهَ...